KeralaLatest

ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും ഭവനവായ്പ അടച്ചില്ല; കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്

“Manju”

 

ആലപ്പുഴ: ശമ്പളത്തില്‍ നിന്ന് വായ്പ തുക പിടിച്ചിട്ടും ബാങ്കില്‍ പണം അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് ജപ്തി നോട്ടീസ്.ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാറിനാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയത്.

ഇയാളുടെ ശമ്പളത്തില്‍ നിന്ന് ഹരിപ്പാട് ഡിപ്പോ വായ്പാ തുക പിടിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ അഞ്ച് മാസവും ഈ തുക ബാങ്കില്‍ അടച്ചില്ല. ഇതേത്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി.
രണ്ടാഴ്ചക്കുള്ളില്‍ വായ്പ തുക മുഴുവന്‍ അടക്കണമെന്നാണ് ബാങ്കിന്റെ നിര്‍ദ്ദേശം. പണമില്ലാത്തത് കൊണ്ടാണ് വായ്പ അടയ്ക്കാതിരുന്നത് എന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ ന്യായീകരണം.
തുടക്കത്തില്‍ ബാങ്കില്‍ നേരിട്ടായിരുന്നു പണം അടച്ചത്. പിന്നീട് ശമ്പളം കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ അടവ് മുടങ്ങാന്‍ തുടങ്ങി. ഇതോടെ ബാങ്ക് നേരിട്ട് കെഎസ്‌ആര്‍ടിസി ഡിപ്പോ വഴി ശമ്പളത്തില്‍ നിന്നു വായ്പ തിരിച്ചുപിടിക്കാന്‍ കത്തു നല്‍കി.
എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി ഡിപ്പോയില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വായ്പ തുക മുഴുവന്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നും കാണിച്ച്‌ കഴിഞ്ഞ ദിവസം ബങ്ക് നോട്ടിസ് അയക്കുകയായിരുന്നു.

Related Articles

Back to top button