EntertainmentIndiaLatest

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം

“Manju”

കുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും കാർ നദിയിലേക്ക് മറിഞ്ഞ് പരിക്ക്. കശ്മീരിൽ ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ് ദേവരകൊണ്ടയുടെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പഹൽഗാമിൻ സമീപം ലിഡാർ നദിയിലേക്കാണ് കാർ മറിഞ്ഞത്. അമിതവേഗത്തിലെത്തിയ കാറിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയതായി ക്രൂ അംഗങ്ങൾ പറഞ്ഞു.

ഞായറാഴ്ച ദാൽ തടാകത്തിൻ സമീപമുള്ള രംഗങ്ങൾ ചിത്രീകരിക്കാൻ ഇരു താരങ്ങളും എത്തിയിരുന്നെങ്കിലും നടുവേദന അനുഭവപ്പെട്ടിരുന്നു. അദ്ദേഹം ഒരു ഫിസിയോതെറാപ്പിസ്റ്റിൻറെ സേവനവും തേടി. ചികിത്സ തുടരുകയാണ്. കനത്ത സുരക്ഷയിലാണ് ഷൂട്ടിംഗ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. ദളിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘം കശ്മീരിൽ നിന്ന് പുറപ്പെട്ടത്.

Related Articles

Back to top button