IndiaLatestTech

ഇന്ത്യയില്‍ 6ജി സൗകര്യങ്ങള്‍ ലഭ്യമാവും

“Manju”

 

ഇന്ത്യയില്‍ ഈ വര്‍ഷം അവസാനത്തോടുകൂടി 5ജി സര്‍വീസുകള്‍ക്ക് തുടക്കം കുറയ്ക്കുന്നതാണ് .അടുത്ത വര്‍ഷം ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 5ജി സര്‍വീസുകള്‍ എത്തിക്കുവാനാണ് ശ്രമം .അതിന്നായി ടെലികോം കമ്ബനികള്‍ അവരുടെ ട്രയല്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു .ഇപ്പോള്‍ ഇതാ ഇന്ത്യയില്‍ 2030 നുള്ളില്‍ തന്നെ 6ജി സര്‍വീസുകള്‍ കൊണ്ടുവരും എന്നാണ് നമ്മുടെ പ്രധാന മന്ത്രി പറഞ്ഞിരിക്കുന്നത് .
5ജി സര്‍വീസുകള്‍ എത്തുന്നതോടെ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ആകും എന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു .5ജി സര്‍വീസുകള്‍ വരുന്നതോടെ സമ്ബദ്ഘടനയ്ക്ക് വലിയ നേട്ടം ലഭിക്കും എന്നാണ് കരുതുന്നത് .ഇപ്പോള്‍ ഇന്ത്യയില്‍ വൊഡാഫോണ്‍ ഐഡിയ ,ജിയോ .എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളുടെ 5ജി ട്രയലുകള്‍ നടന്നുകഴിഞിരിക്കുന്നു .
5ജി ട്രയലില്‍ 5.92 ജിബിപിഎസ് ഡൗണ്‍ലോഡ് സ്പീഡുമായി Vi
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന 5ജി ട്രയലില്‍ 5.92 ജിബിപിഎസ് എന്ന നാഴികക്കല്ല് പിന്നിട്ടതായി വോഡഫോണ്‍ ഐഡിയയും എറിക്സനും പ്രഖ്യാപിച്ചു. പൂനയിലെ 5ജി ട്രയലിലാണ് വി ഈ പുതിയ റെക്കോര്‍ഡ് സ്പീഡ് കൈവരിച്ചത്. എറിക്സണ്‍ മാസിവ് എംഐഎംഒ റേഡിയോ, സ്റ്റാന്‍ഡലോണ്‍ ആര്‍ക്കിടെക്ചറിനും എന്‍ആര്‍-ഡിസി (പുതിയ റേഡിയോ-ഡ്യുവല്‍ കണക്റ്റിവിറ്റി) സോഫ്റ്റ്വെയറിനു വേണ്ടിയുള്ള എറിക്സണ്‍ ക്ലൗഡ് നേറ്റീവ് ഡ്യുവല്‍ മോഡ് 5ജി കോര്‍ എന്നിവ ഉപയോഗിച്ച്‌ മിഡ്-ബാന്‍ഡ്, ഹൈ-ബാന്‍ഡ് 5ജി ട്രയല്‍ സ്പെക്‌ട്രം എന്നിവയുടെ സംയോജനത്തിലാണ് പരീക്ഷണം നടത്തിയത്.
വി അതിന്‍റെ വാണിജ്യ നെറ്റ്വര്‍ക്കില്‍ 5ജി വിന്യസിച്ചുകഴിഞ്ഞാല്‍ 5ജി സ്റ്റാന്‍ഡലോണ്‍ എന്‍ആര്‍-ഡിസി സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ എആര്‍/വിആര്‍, 8കെ വീഡിയോ സ്ട്രീമിംഗ് പോലുള്ള ലേറ്റന്‍സി സെന്‍സിറ്റീവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ആപ്ലിക്കേഷനുകളും ഉപഭോക്താക്കള്‍ക്കും സംരംഭങ്ങള്‍ക്കുമായി സേവനം ലഭ്യമാക്കാന്‍ വിയ്ക്ക് കഴിയും. നേരത്തെ പൂനയില്‍ വി 4 ജിബിപിഎസില്‍ ഏറെ വേഗത കൈവരിച്ചിരുന്നു.

Related Articles

Back to top button