IndiaLatest

കുത്തബ് മിനാര്‍ ഒരു സ്മാരകമാണ്, ആരാധനാലയമല്ല

“Manju”

ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ സംബന്ധിച്ച വിവാദത്തില്‍ നിര്‍ണായക നിലപാടുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കുത്തബ് മിനാര്‍ സ്മാരകം മാത്രമാണെന്നും, അത് ഒരു ആരാധനാലയമല്ലെന്നുമാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഡല്‍ഹി കോടതിയില്‍ വെളിപ്പെടുത്തിയത്.

കുത്തബ് മിനാറില്‍ ദേവതകളുടെ ചിത്രങ്ങളും കൊത്തുപണികളും അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കള്‍ക്കാണെന്നും ഉള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഇപ്രകാരം സത്യവാങ്മൂലം നല്‍കിയത്.

പ്രാചീന സ്മാരകങ്ങളെയും പുരാവസ്തു വിഭാഗങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള 1958ലെ നിയമപ്രകാരം, പ്രവര്‍ത്തിക്കുന്ന ഒരു സ്മാരകത്തിനോട്‌ അനുബന്ധിച്ച്‌ ആരാധന തുടങ്ങാന്‍ സാധിക്കില്ല. ബഹുമാനപ്പെട്ട ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച 27/01/1999ലെ ഉത്തരവില്‍ ഇത് കൃത്യമായി നിര്‍വചിക്കുന്നു‘. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

Related Articles

Back to top button