IndiaLatest

സ്‌പൈസ്‌ജെറ്റില്‍ വൈറസ് ആക്രമണം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌പൈസ്‌ജെറ്റ് വിമാന സര്‍വ്വീസ് തടസ്സപ്പെട്ടു. സ്‌പൈസ്‌ജെറ്റ് സിസ്റ്റത്തില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് വിമാന സര്‍വ്വീസുകള്‍ക്ക് തടസ്സം നേരിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ഇതോടെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ഒട്ടേറെ ആള്‍ക്കാര്‍ കുടുങ്ങി.

സ്‌പൈസ്‌ജെറ്റ് സിസ്റ്റത്തില്‍ ഇന്നലെ രാത്രിയാണ് വൈറസ് ആക്രമണം നടന്നത്. അതുകൊണ്ട് ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി. ഞങ്ങളുടെ ഐ.ടി ടീം ഇത് പരിഹരിക്കുകയും ഇപ്പോള്‍ സര്‍വ്വീസ് സാധാരണ രീതിയിലാവുകയും ചെയ്തു‘- സ്‌പൈസ്‌ജെറ്റ് ട്വീറ്റ് ചെയ്തു.

 

Related Articles

Back to top button