IndiaLatest

രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും

“Manju”

രാജ്യത്ത് സോയാബീന്‍, സൂര്യകാന്തി ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില കുറയാന്‍ സാധ്യത. ഭക്ഷ്യ എണ്ണയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കും. നികുതിയില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വഴി രാജ്യത്തെ ഭക്ഷ്യ എണ്ണ വില കുറയുമെന്നാണ് വിലയിരുത്തല്‍.

റഷ്യയുക്രൈയിന്‍ യുദ്ധ പശ്ചാത്തലം ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഇത് ഇന്ത്യയില്‍ സൂര്യകാന്തിയുടെ വില ഉയരാന്‍ കാരണമായി. ഇന്ത്യയില്‍ ഏതാണ്ട് 60 ശതമാനത്തോളം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭക്ഷ്യ എണ്ണയുടെ വിലയെ ബാധിച്ചിട്ടുണ്ടായിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാല്‍ ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാന്‍ സാധിക്കും.

Related Articles

Back to top button