InternationalLatest

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഊഷ്മള സ്വീകരണം

“Manju”

ദോഹ: ദോഹയിലെത്തിയ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി സൗഹൃദ മത്സരങ്ങള്‍ക്കായി ആണ് ടീം ഖത്തറിലെത്തിയത്.

ദോഹയിലെത്തിയ 25 അംഗ ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദ്, ആഷിഖ് കുരുണിയന്‍ എന്നിവരുമുണ്ട്. ഐഎസ്‌സി ഉപദേശക സമിതി അംഗം സിപ്പി ജോസും മഞ്ഞപ്പട പ്രതിനിധി ദീപേഷ് ഗോവിന്ദന്‍കുട്ടിയും ചേര്‍ന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമോച്ചിനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും സ്‌നേഹോപഹാരം നല്‍കി. മഞ്ഞപ്പട ഖത്തര്‍ വിങ് ഭാരവാഹികളായ ജോസ് ഫ്രാന്‍സിസ്, ഇര്‍ഷാദ് ഇഖ്ബാല്‍, ഫാരിസ് എം.എന്‍, ശ്രീജിത്ത് ,സിംസ, അധീന എന്നിവരും സ്വീകരണ സംഘത്തിലുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും (ഐഎസ്‌സി) മഞ്ഞപ്പട ഖത്തര്‍ വിങ്ങും ചേര്‍ന്നാണു സ്വീകരണം നല്‍കിയത്. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സുഹെയിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഈ മാസം 28ന് വൈകിട്ട് ഇന്ത്യയും ജോര്‍ദാനും തമ്മിലാണ് സൗഹൃദ മത്സരം. കൊല്‍ക്കത്തയില്‍ ജൂണ്‍ 8 മുതല്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമാണു സൗഹൃദ മത്സരം.

Related Articles

Back to top button