IndiaLatest

കേരളം ഇരട്ടപ്പാതയിലേക്ക്

“Manju”

കോട്ടയം : കേരളത്തിന്റെ റെയില്‍വേ ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കോട്ടയം വഴിയുള്ള, തിരുവനന്തപുരം എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂത്തിയാകുന്നതോടെ സംസ്ഥാനത്ത് ട്രെയിനോടുന്നത് ഇരട്ടപ്പാതയിലാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ ട്രെയിനുകള്‍ എങ്ങും പിടിച്ചിടേണ്ട, വേഗത കൂടും, കേരളത്തിന് കൂടുതല്‍ ട്രെയിനുകളും ലഭിക്കും,പതിവായുള്ള വൈകി ഓട്ടങ്ങളും ഒഴിവാകും.

ഏറ്റുമാനൂര്‍ – ചിങ്ങവനം ഭാഗത്തെ പുതിയ ഇരട്ടപ്പാത റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിച്ച്‌ തൃപ്തികരമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇനി സിഗ്‌നല്‍ ക്രമീകരിച്ച്‌, കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര പുതുയുഗത്തിലാകും.

Related Articles

Back to top button