KeralaLatest

പി.സി. ജോർജിന് ജാമ്യം അനുവദിച്ചു

“Manju”

കൊച്ചി∙ തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചതോടെ പൂജപ്പുര സെൻട്രൽ ജയിലിലുള്ള പി.സി.ജോർജിന് പുറത്തിറങ്ങാൻ‌ വഴിയൊരുങ്ങി.

Related Articles

Back to top button