IndiaLatest

ജയന്ത് രാജ്യസഭയിലേയ്ക്ക് മത്സരിക്കും

“Manju”

 

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്റെ ഭാര്യയും മുന്‍ കനുവാജ് എംപിയുമായ ഡിംപിള്‍ യാദവിനെ 2022ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ക്ക് ശേഷം യാദവിന് പകരം ആര്‍എല്‍ഡി തലവന്‍ ജയന്ത് ചൗധരിയെ എസ്പി പിന്തുണയോടെ നാമനിര്‍ദേശം ചെയ്യുമെന്ന് എബിപി വാര്‍ത്താ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കപില്‍ സിബലിന് പിന്നാലെ ഡിംപിള്‍ യാദവും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.എബിപി ന്യൂസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌ ഡിംപിള്‍ യാദവ് അസംഗഢില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി ജാവേദ് അലി ഖാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button