Latest

പെര്‍ഫോമെന്‍സുമായി ക്രേറ്റ എന്‍-ലൈന്‍

“Manju”

ഹ്യുണ്ടേയ് വെന്യുവിന്റെ ഫെയ്സ്‌ലിഫ്റ്റ് വകഭേദവും എന്‍-ലൈനും വരും മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികള്‍.ഇതേസമയം തന്നെ ക്രേറ്റയുടെ സ്പോര്‍ട്സ് വകഭേദമായ എന്‍-ലൈന്‍ രാജ്യാന്തര വിപണിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടേയ്. അത് ആദ്യം ദക്ഷിണ അമേരിക്കന്‍ വിപണിയിലും പിന്നാലെ ഇന്ത്യയിലും എത്തുമെന്നു വേണം കരുതാന്‍.

തുടക്കത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ വാഹനം വില്‍പനയ്ക്ക് എത്തിക്കാനാണ് കമ്ബനി ശ്രമിക്കുന്നത്. ഇതിനുമുന്നോടിയായി ഹ്യുണ്ടേയ് ബ്രസീല്‍ സമൂഹമാധ്യമങ്ങളില്‍ വാഹനത്തിന്റെ ടീസറുകള്‍ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. വാഹനത്തിന്റെ ദൃശ്യങ്ങളില്‍ എന്‍-ലൈന്‍ ബാഡ്ജിങ് കൃത്യമായി നല്‍കിയിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ഇന്തൊനീഷ്യന്‍ വിപണിയില്‍ മുഖം മിനുക്കി എത്തിയ ക്രേറ്റയിലല്ല എന്‍-ലൈന്‍ ബാഡ്ജിങ് വന്നിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലും റഷ്യയിലും ഇന്ത്യയിലുമുള്ള മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്‍-ലൈന്‍ വരുന്നത്.ഐ20യുടെ സ്പോര്‍ട്സ് പതിപ്പായാണ് ഹ്യുണ്ടായ് അവരുടെ സബ് ബ്രാന്‍ഡായ എന്‍-ലൈന്‍ കിറ്റ് അവതരിപ്പിച്ചത്. എന്തായാലും സ്പോര്‍ട്സ് കിറ്റ് ഉള്‍പ്പെടെ ഹിറ്റ് എസ്‌യുവി ഇന്ത്യയിലേക്ക് എത്തുമെന്ന് തന്നെയാണ് കരുതുന്നത്.

Related Articles

Back to top button