IndiaLatest

ഉത്തരാഖണ്ഡ് മുന്‍മന്ത്രി ആത്മഹത്യ ചെയ്തു

“Manju”

ഉത്തരാഖണ്ഡ് റോഡ്‌വേസ് യൂണിയന്‍ നേതാവും സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. വീടിനു സമീപം നിര്‍മിച്ച ഓവര്‍ഹെഡ് ടാങ്കില്‍ കയറി സ്വയം വെടിവയ്ക്കുകയായിരുന്നു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് മരുമകള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ബഹുഗുണ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

മരുമകളുടെ പരാതിയില്‍ രാജേന്ദ്രയ്‌ക്കെതിരെ പോക്‌സോ കേസെടുത്തിരുന്നതായി നൈനിറ്റാള്‍ എസ്‌എസ്‌പി പങ്കജ് ഭട്ട് പറഞ്ഞു. “ഹല്‍ദ്വാനിയിലെ ഭഗത് സിംഗ് കോളനിയിലെ വാട്ടര്‍ ടാങ്കില്‍ കയറുന്നതിന് മുമ്പ് അദ്ദേഹം തന്നെ പൊലീസിനെ വിളിച്ച്‌ വിവരം അറിയിച്ചു. പൊലീസ് അവിടെയെത്തി അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും, നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്വയം വെടിവച്ചു“.

Related Articles

Back to top button