
കായംകുളം : കായംകുളം പ്രവാസി ചാരിറ്റിയുടെ രണ്ടാമത് സ്വപ്നവീട് താക്കോൽ ദാനം നടന്നു. ഇന്ന് വൈകിട്ട് 4.30 ന് ആലുംമൂട് ജംഗ്ഷന് വടക്കുവശം തട്ടുപുരയ്ക്കൽ പുരയിടത്തിൽ നടന്ന യോഗം സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര കാത്തോലിക്ക മാവേലിക്കര രൂപത അദ്ധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി, സമസ്ത കേന്ദ്ര മുശാവറ അംഗം മൌലാന എ താഹ്വാ മുസ്ലിയാർ എന്നിവർ സംയുക്തമായി സ്വപ്നവീട് താക്കോൽ ദാനം നിർവ്വഹിച്ചു. മലയാളം ന്യൂസ് ദമാം ബ്യൂറോ ചീഫ് ദമാം ഏലംകുളത്തെ സ്നേഹാദരവ് നല്കി ആദരിച്ചു. വാർഡ് കൌൺസിലർ ആർ സുമിത്രൻ, കെ.പി.സി. സെക്രട്ടറി അഡ്വ. ഇ. സമീർ, സി.പി.ഐ.(എം) ഏരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. കെ. നിസാം, ബി.ജെ.പി. കായംകുളം നിയോജക മണ്ഡലം ട്രഷറർ രാജേഷ് കമ്മത്ത്, എ.സി.സി.ഒ.കെ. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. സുരേഷ് കുമാർ, കായംകുളം നന്മകൂട്ടായ്മ പ്രതിനിധി മുനീർ റ്റി., കായംകുളം പ്രവാസി ചാരിറ്റി മെമ്പർമാരായ നാസർ മൈമി, ഹാജത്ത് അബ്ദുൾ മജീദ്, എ.സി.സി.ഒ.കെ. കായംകുളം മണ്ഡലം സെക്രട്ടറി ജോസഫ് പൂത്തേത്ത് എന്നിവർ ആശംസകളർപ്പിച്ചു. ഷാനവാസ് വൈ. നന്ദിയർപ്പിച്ചു.
സൌദി അറേബ്യയിലെ ദമാമിൽ സേവനം അനുഷ്ഠിക്കുന്ന കായംകുളം നിവാസികളുടെകൂട്ടായ്മയാണ് കായംകുളം പ്രവാസി ചാരിറ്റി. 11 വർഷമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ നിർദ്ധനരായ വീടില്ലാത്തവർക്ക് നൽകുന്ന രണ്ടാമത്തെ വീടാണ് ഇത്തവണ നൽകിയത്.