IndiaLatest

പ്രഗതി മൈതാനില്‍ ഡ്രോണ്‍ പറത്തി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ന്റെ ഉദ്ഘാടനവേളയില്‍ ഡ്രോണ്‍ പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഡ്രോണ്‍ പറത്തുന്ന വീഡിയോ ദൃശ്യം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ചിറക് നല്‍കുന്നു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പരിപാടിയില്‍ 150 റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കിയ അദ്ദേഹം 2030 ഓടെ ഇന്ത്യ ഒരു ഡ്രോണ്‍ ഹബ്ബായി മാറുമെന്നും പ്രഖ്യാപിച്ചു.

വിദേശ നയന്ത്രജ്ഞര്‍, സായുധ സേനാ ഉദ്യോഗസ്ഥര്‍, ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങി 1600 ലധികം പേരാണ് രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. 70 ലധികം ഡ്രോണ്‍ കമ്പനികള്‍ അവരുടെ ഡ്രോണുകളുടെ വിവിധ ഉപയോഗങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

 

Related Articles

Back to top button