InternationalLatest

സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനം കുറയ്ക്കാനൊരുങ്ങി സാംസങ്ങ്

“Manju”

സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസങ്ങ്. കോവിഡ് പ്രതിസന്ധി സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് സാംസങ്ങ്.

വില കുറഞ്ഞ ഫോണുകളുടെയും മിഡ് റേഞ്ച് ഫോണുകളുടെയും ഉല്‍പ്പാദനമാണ് പ്രധാനമായും വെട്ടിച്ചുരുക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വര്‍ഷം 31 കോടി യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് പ്രതിസന്ധി കാരണം ഇത് 28 കോടിയാക്കി ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദന രംഗത്തെ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഫോണിന്റെ ആവശ്യക്കാരിലും ഇടിവ് ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button