IndiaLatest

കങ്കണക്ക് കഷ്ടകാലം

“Manju”

തുടര്‍ച്ചയായ എട്ടാം സിനിമയും ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതോടെ കഷ്ടകാലം മാറാതെ ബോളിവുഡ് നടി കങ്കണ റണാവത്ത്. 90 കോടിയോളം മുടക്കി അവസാനമായി പുറത്തിറങ്ങിയ ധാക്കഡ് എട്ട് ദിവസം കൊണ്ട് 3.53 കോടി രൂപ മാത്രമാണ് നേടിയത്. എട്ടാം ദിനത്തില്‍ ഇന്ത്യയിലാകെ 20 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റതെന്നും 4420 രൂപ മാത്രമാണ് തിയറ്ററുകളില്‍നിന്ന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മേയ് 28ന് റിലീസ് ചെയ്ത ചി​ത്രം കാണാന്‍ ആളില്ലാതായതോടെ മിക്ക തിയറ്ററുകളും ഷോകള്‍ റദ്ദാക്കുകയും മറ്റു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമാണ്. റസ്നീഷ് റാസി സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാകുകയാണ് ചിത്രം. ഒ.ടി.ടി റിലീസിങ്ങിന് ആരും രംഗത്ത് വരാത്തതും തിരിച്ചടിയായിരിക്കുകയാണ്.

Related Articles

Back to top button