KeralaLatest

ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന്

“Manju”

ആലപ്പുഴ: ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഗായകന്‍ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നടന്ന ബ്ലൂ ഡയമണ്ട്സിന്റെ സുവര്‍ണ ജുബിലീ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ഇടവ ബഷീര്‍ സ്റ്റേജില്‍ കുഴഞ്ഞു വീണത്. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍. സിനിമാ ഗാനരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രഘുവംശം എന്ന ചിത്രത്തില്‍ എ.ടി ഉമ്മറിന്റെ സംഗീത സംവിധാനത്തിലാണ് ആദ്യ ഗാനം പാടിയത്. പിന്നീട്, മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെ.ജെ ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..’ എന്ന ഗാനം ഹിറ്റായി. ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.

Related Articles

Back to top button