IndiaLatest

ചട്ടം ഭേദഗതി ചെയ്തു; മുന്‍ എം.പി.മാര്‍ക്ക് ഒറ്റ പെന്‍ഷന്‍

“Manju”

ഡല്‍ഹി: മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥ ഇല്ലാതായി. എം.എല്‍..യും എം.പി.യും ആയിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച്‌ ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി.യെന്ന നിലയ്ക്കും എം.എല്‍..എന്ന നിലയ്ക്കും പെന്‍ഷന്‍ വാങ്ങാമായിരുന്നു.

അതുപോലെ കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലോ കോര്‍പ്പറേഷനുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എം.പി.മാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ഠിച്ചശേഷം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എം.പി.യെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തിന് മുന്‍ എം.പി.മാര്‍ അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിട്ടു നല്‍കണം.

Related Articles

Back to top button