IndiaLatest

പാനി പൂരി കഴിച്ച 97 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

“Manju”

മണ്ഡല ; മദ്ധ്യപ്രദേശിലെ മണ്ഡല ജില്ലയില്‍ പാനിപൂരി കഴിച്ച 97 കുട്ടികളെ കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ഡ്ല ജില്ല ആസ്ഥാനത്ത് സംഘടിപ്പിച്ച ഒരു മേളയില്‍ നിന്നുമാണ് കുട്ടികള്‍ പാനിപൂരി കഴിച്ചത്. ആദിവാസി മേഖലയായ സിംഗാര്‍പൂര്‍ പ്രദേശത്ത് സംഘടിപ്പിച്ച മേളയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

ഒരേ കടയില്‍ നിന്നാണ് ആശുപത്രില്‍ പ്രവേശിപ്പിച്ച കുട്ടികളെല്ലാവരും പാനിപൂരി കഴിച്ചത്. രാത്രി 7.30ഓടെ ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. കെ ആര്‍ ശാക്യ പറഞ്ഞു. ‘പാനി പൂരിവില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, സാമ്ബിള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മണ്ഡ്ല എം പിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗന്‍ സിംഗ് കുലസ്‌തെ ആശുപത്രിയിലെത്തി കുട്ടികളെ കണ്ടു.

 

Related Articles

Back to top button