IndiaLatest

മികച്ച നേട്ടവുമായി ഒഎന്‍ജിസി

“Manju”

ഡല്‍ഹി ;മാര്‍ച്ച്‌ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 40,305 കോടി രൂപയുടെ അറ്റാദായം കൈവരിച്ച്‌ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). മുന്‍ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 11,246.44 കോടി രൂപയായിരുന്നു. ഇത്തവണ അറ്റാദായത്തില്‍ 258 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓരോ ബാരല്‍ ക്രൂഡോയിലിനും ശരാശരി 42.78 ഡോളര്‍ വീതമാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓരോ ബാരല്‍ ക്രൂഡോയിലിനും ശരാശരി 76.62 ഡോളര്‍ വീതമാണ് ലഭിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധം എണ്ണ വിലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ബാരലിന് 139 ഡോളറായാണ് എണ്ണ വില കുതിച്ചുയര്‍ന്നത്. ഇത് ഒഎന്‍ജിസിക്ക് ലഭിച്ച എക്കാലത്തെയും മികച്ച വിലയാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമാണ് ഒഎന്‍ജിസി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി.

Related Articles

Back to top button