KeralaLatest

കൊവിഡ്: മുംബൈ വീണ്ടും ആശങ്കയില്‍

“Manju”

മുംബൈയില്‍ കൊവിഡ് ഹോസ്പിറ്റലൈസേഷന്‍ 231% വര്‍ധിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ള നിബന്ധനകള്‍ നിരത്തി ആരോഗ്യ വകുപ്പ്.
രണ്ടു മാസമായി രോഗവ്യാപനത്തില്‍ ഗണ്യമായി കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്.
ഏപ്രിലിനെ അപേക്ഷിച്ച്‌ കൊവിഡ് രോഗബാധിതരുടെ എണ്ണം മുംബൈയിലെ ആശുപത്രികളില്‍ ഗണ്യമായി വര്‍ധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് -19 സ്ഥിരീകരിച്ച്‌ തിങ്കളാഴ്ച വരെ നഗരത്തിലെ ആശുപത്രികളില്‍ 215 രോഗികളെയാണ് പ്രവേശിപ്പിച്ചത്. ഇത് ഏപ്രിലില്‍ 65 ഉം മാര്‍ച്ചില്‍ 149 ഉം ആയിരുന്നു. എന്നിരുന്നാലും, ഒമിക്‌റോണ്‍ തരംഗത്തില്‍ 19,200 കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയിരുന്നതെന്നും അത്തരമൊരു സാഹചര്യം ഇപ്പോഴില്ലെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
കൊവിഡ്-19 കൂടുതലും ബാധിച്ചിരിക്കുന്നത് 60 വയസ്സിന് മുകളിലുള്ളവരോ ഇതര രോഗാവസ്ഥകളുള്ളവരിലോ ആണെന്ന് അധികൃതര്‍ പറഞ്ഞു . അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കവിയുന്നത് തുടരുകയാണെങ്കില്‍ മഹാരാഷ്ട്ര വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുംബൈ സിറ്റി ഗാര്‍ഡിയന്‍ മന്ത്രി അസ്ലം ഷെയ്ഖ് മുന്നറിയിപ്പ് നല്‍കി.
‘രോഗികള്‍ കൂടുന്നതിന്റെ വേഗത കണക്കിലെടുക്കുമ്ബോള്‍, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. വിമാനക്കമ്ബനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആളുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ഉപരോധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല,’ അസ്ലം ഷെയ്ഖ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2745 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൂടാതെ 6 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചീകിത്സയിലുള്ളവര്‍ 18,386 പേരാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനവുമാണ്.
അതേസമയം മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.. മുംബൈയിലും പൂനെയിലുമാണ് അതിവേഗ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു.
വ്യാഴാഴ്ച നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ വര്‍ദ്ധനവിനെക്കുറിച്ച്‌ ആശങ്കകള്‍ പ്രകടിപ്പിച്ചത്. ഏപ്രില്‍ മുതല്‍. മുംബൈയിലും പൂനെയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യോഗം വിലയിരുത്തി. രണ്ട് ജില്ലകളുടെ പ്രതിവാര പോസിറ്റീവ് നിരക്ക് സംസ്ഥാനത്തേക്കാള്‍ കൂടുതലാണ്.
മുംബൈയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്, പൂനെയില്‍ ഇത് 2.16 ശതമാനമാണ്, രണ്ടും സംസ്ഥാനത്തിന്റെ നിരക്കായ 1.59 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. മുംബൈയിലും പുനെയിലും അധികൃതര്‍ക്ക് കടുത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.
തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര(Maharashtra)യിലും ഒമൈക്രോണിന്‍‌റെ ഉപവകഭേദങ്ങള്‍ സ്ഥിരീകരിച്ചു. പൂനെയില്‍ ഏഴ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ബി.ജെ മെഡിക്കല്‍ കോളജില്‍ നടത്തിയ ജനിതക പരിശോധനയിലാണ് ഒമൈക്രോണിന്റ ബി.എ.4, ബി.എ.5 വകഭേദങ്ങള്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് വിദേശ യാത്രാപശ്ചാത്തലമുണ്ടെന്ന് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗികളുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങള്‍ അപകടകാരിയല്ലെങ്കിലും കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള ശേഷിയുള്ളവയാണ്.

Related Articles

Back to top button