AlappuzhaLatest

രാഹുല്‍ തിരിച്ചെത്തുമോ? മുംബൈയില്‍ നിന്നും ഒരു കത്ത്

“Manju”

ആലപ്പുഴ: പതിനേഴുവര്‍ഷം മുന്‍പ് ആലപ്പുഴയില്‍നിന്നു കാണാതായ ഏഴുവയസ്സുകാരന്‍ രാഹുല്‍ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും സിബിഐയും കേസന്വേഷിച്ചു. പക്ഷേ രാഹുലിനെ കണ്ടെത്താനായില്ല. കേരള പൊലീസ് 19 മാസമാണ് ഈ കേസ് അന്വേഷിച്ചത്. രാഹുല്‍ നിരോധാന കേസില്‍ അയല്‍വാസികളെയുള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.
രാഹുലിനെ കൊന്ന് ചതുപ്പില്‍ തളളിയതായി സമ്മതിച്ച മധ്യവയസ്‌കനായ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചതുപ്പില്‍ നിന്നും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ കേസ് കുഴഞ്ഞുമറിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതും ആണെന്ന് പോലീസ് കണ്ടെത്തി.
രണ്ടുദിവസം മുന്‍പ് രാഹുലിന്റെ അച്ഛന്‍ എആര്‍. രാജു ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബത്തിന് കത്തുവരുന്നത്. മുംബൈയില്‍നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് രാഹുലിന്റെ അമ്മ മിനി പറഞ്ഞു.
രാഹുലിനോടു സാമ്യവും സമാനപ്രായവുമുള്ള ആളെ കണ്ടെന്നുന്നുപറഞ്ഞ് വന്ന കത്തിനൊപ്പെ ഒരു ഫോട്ടോയുമുണ്ട്. ആദ്യം കത്ത്
ര്യമായെടുത്തില്ല. പിന്നീട് രാഹുലിന്റെ പഴയഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ സാമ്യമുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞതോടെയാണ് കത്ത് പോലീസിനു കൈമാറിയത്. അന്വേഷണത്തിനായി കത്ത് ജില്ലാ പോലീസ് മേധാവിക്കാണ് കൈമാറിയത്.
വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്ബ് ശിവാജി പാര്‍ക്കില്‍ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തി, പിതാവിനെ തേടിയാണ് മുംബെയില്‍ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തില്‍ പറയുന്നു.
രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ കാണാന്‍ രാഹുലിന് സമാനമാണെന്ന് ഓര്‍ത്തതെന്നും വസുന്ധര കത്തില്‍ പറഞ്ഞു. .രാഹുലിന്റെ അച്ഛന്‍ എ ആര്‍ രാജു ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയായത്.
ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും ഇതോടെയാണ് താന്‍ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാഹുല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ അമ്മ.

Related Articles

Back to top button