IndiaLatest

പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇനി എന്‍ഇഎഫ്ടി സൗകര്യം

“Manju”

 

പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗകര്യം ഏര്‍പ്പെടുത്തി.
സേവിങ്ങ്‌സ് ബാങ്ക് ഒഴികെയുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്ബോള്‍, ഉപയോക്താക്കളുടെ പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ക്രഡിറ്റാവുകയോ പോസ്റ്റ് ഓഫീസ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് / മൊബൈല്‍ ബാങ്കിംഗ് വഴി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഔട്ട് വാര്‍ഡ് എന്‍ഇഎഫ്ടി നല്‍കുകയോ ചെയ്യാം. എല്ലാ ശാഖകള്‍/ പോസ്റ്റ് ഓഫീസുകള്‍ക്കും ഒറ്റ ഐഎഫ്‌എസിസി കോഡാണ് ഉണ്ടായിരിക്കുക. – IPOS0000DOP. പോസ്റ്റ് ഓഫീസുകളുടെ പതിവ് ഇടപാട് സമയങ്ങളില്‍ എന്‍ഇഎഫ്ടി സൗകര്യം ലഭ്യമായിരിക്കും.ഇന്ത്യാ പോസ്റ്റ് ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഔട്ട് വാര്‍ഡ് എന്‍ഇഎഫ് ടി ഇടപാട് സാധ്യമാകും. രജിസ്റ്റര്‍ ചെയ്യാത്ത പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് നിശ്ചിത രജിസ്‌ട്രേഷനുശേഷം എന്‍ഇഎഫ്ടി സൗകര്യം ലഭ്യമാകും.
ചാര്‍ജ്ജും പരിധിയും
10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 2.50 രൂപയും ജിഎസ്ടിയും,10,000 രൂപയ്ക്കും ഒരു ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ജിഎസ്ടിയും
ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകള്‍ക്ക് 15 രൂപയും ജിഎസ്ടിയുംരണ്ട് ലക്ഷം രൂപയുടെ മുകളിലുള്ളതും പരമാധി അയക്കാവുന്നതിന് താഴെയുള്ള ഇടപാടുകള്‍ക്ക് 25 രൂപയും ജിഎസ്ടിയും
ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഔട്ട്വാര്‍ഡ് എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ല. ചുരുങ്ങിയ ഇടപാട് തുക ഒരു രൂപയും പരമാവധി ഇടപാട് തുക 15 ലക്ഷവുമാണ്. ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഒറ്റത്തവണ ഔട്ട്വാര്‍ഡ് എന്‍ഇഎഫ്ടി ഇടപാടിന്റെ പരിധി രണ്ട് ലക്ഷം രൂപയാണ്. ഒരു ദിവസം അഞ്ച് ഇടപാടുകള്‍ മാത്രം നടത്താം. ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള പ്രതിദിന ഔട്ട്വാര്‍ഡ് എന്‍ഇഎഫ്ടി ഇടപാടിന്റെ പരിധി 10 ലക്ഷമാണ്.
തട്ടിപ്പുസാധ്യതകള്‍ കണക്കിലെടുത്ത് ഇ-ബാങ്കിംഗിനും എം-ബാങ്കിംഗിനും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8 മണിമുതല്‍ രാത്രി എട്ട് മണി വരെയുള്ള ഔട്ട്വാര്‍ഡ് എന്‍ഇഎഫ്ടിയുടെ പരമാവധി ഇടപാട് തുക രണ്ട് ലക്ഷമായും നിജപ്പെടുത്തി.

Related Articles

Back to top button