IndiaLatest

കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയന്‍സ്

“Manju”

ഇന്ത്യയിലെ കളിപ്പാട്ട വിപണി കൈയ്യടക്കാനൊരുങ്ങി റിലയന്‍സ്. ഇതിന്റെ ഭാഗമായി കളിപ്പാട്ട നിര്‍മ്മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും കൈകോര്‍ത്തു. പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎ കളിപ്പാട്ട നിര്‍മ്മാണ ബിസിനസിലെ 40 ശതമാനം ഓഹരികളാണ് റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ് സ്വന്തമാക്കുന്നത്.

2009 ല്‍ ഇന്ത്യയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കമ്പനിയാണ് പ്ലാസ്റ്റിക് ലെഗ്നോ. യൂറോപ്പില്‍ 25 വര്‍ഷത്തിലേറെ കളിപ്പാട്ട നിര്‍മ്മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ. കൂടാതെ, ബ്രിട്ടീഷ് ടോയ് റീട്ടെയിലറും ഹോംഗ്രൗണ്‍ ടോയ് ബ്രാന്‍ഡുമായ ഹാംലിസുമായി റിയലന്‍സ് ശക്തമായ ബന്ധമാണ് സൂക്ഷിക്കുന്നത്. ആഗോള കളിപ്പാട്ട റീട്ടെയില്‍ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കും എന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ.

Related Articles

Back to top button