KeralaLatest

ആഘോഷത്തിമിര്‍പ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍.

“Manju”

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ആദ്യ മണിക്കൂറുകളില്‍തന്നെ വന്‍ ഭൂരിപക്ഷത്തിലേക്ക് ഉമ തോമസ് നീങ്ങുമ്ബോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു.
കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ആഘോഷം തുടങ്ങി. കെ.വി. തോമസിനെതിരെയടക്കം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. രാവിലെ 9.30 വരെ എണ്ണിയതില്‍ പകുതിയിലേറെ വോട്ടും യു.ഡി.എഫിനാണ് ലഭിച്ചതെന്നാണ് കണക്കുകള്‍. അതായത് 51 ശതമാനത്തിലേറെ വോട്ടുകള്‍. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയതിനെക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞതിന്റെ ആവേശവുമുണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക്.

Related Articles

Back to top button