KeralaLatest

തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും- ജോ ജോസഫ്

“Manju”

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്ന് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയതെന്നും പരാജയം വ്യക്തിപരമല്ലെന്നും ജോ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.

Related Articles

Back to top button