Latest

കൊറോണ ഉയരുന്നു; കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

“Manju”

ന്യൂഡൽഹി: കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം. നീരീക്ഷണം ശക്തമാക്കണമെന്നും ജാഗ്രത കൈവിടരുതെന്നും ചൂണ്ടിക്കാട്ടിയാണ് കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കത്ത്.

ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് കത്തയച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ള 21,000 കൊറോണ രോഗികളിൽ ഭൂരിഭാഗം പങ്കുള്ള സംസ്ഥാനങ്ങൾക്കാണ് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. കൊറോണ പ്രതിരോധം കൂടുതൽ ശക്തമാക്കണമെന്ന് ആരോഗ്യസെക്രട്ടറി നിഷ്‌കർഷിക്കുന്നു.

രാജ്യത്ത് നാലായിരത്തിലധികം കൊറോണ പ്രതിദിന രോഗികളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 21,177 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്ത് മരണവും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 0.60 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Related Articles

Back to top button