KeralaLatest

കില ക്യാമ്പസ് ഇനി അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രം

“Manju”

തളിപ്പറമ്പ്: കണ്ണൂര്‍ കരിമ്പത്തെ കില ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസിന്റെ പ്രഖ്യാപനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജ്, ഹോസ്റ്റല്‍ എന്നിവയുടെ തറക്കല്ലിടലും മുഖ്യമന്ത്രി ജൂണ്‍ 13 ന് നിര്‍വ്വഹിക്കും.

ആദ്യ ഘട്ടമെന്ന നിലയില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ബിരുദാനന്തര ബിരുദ കോളേജിന്റെ പ്രവര്‍ത്തനമാണ് ആരംഭിക്കുക. ഇന്ത്യയില്‍ എവിടെയുമില്ലാത്ത മൂന്ന് കോഴ്സുകള്‍ ഉണ്ടാകും. ഓരോ കോഴ്സിനും 15 പേര്‍ വീതം 45 പേര്‍ക്ക് പ്രവേശനം നല്‍കും. ഇതോടനുബന്ധിച്ച്‌ സെന്റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രവും ഒരുക്കും. ലോക പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമാകും.

സാമൂഹ്യ വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷന്‍, ആസൂത്രണ വിഷയങ്ങളില്‍ ഗവേഷണത്തിനും പഠനത്തിനും സൗകര്യമൊരുക്കും. നേതൃശേഷി ആര്‍ജിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഹ്രസ്വകാല പരിശീലന കോഴ്സും ഇവിടെ നടത്തും. രണ്ടാം ഘട്ടത്തില്‍ പ്രാദേശിക ഭരണ നൈപുണ്യ വികസനത്തിന് നോളജ് സിറ്റി രൂപപ്പെടുത്തും. ലോക നിലവാരമുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും ആലോചനയുണ്ട്. പുതിയ കാലത്തിനനുസരിച്ച്‌ ചിന്തിക്കുകയും വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് പഠന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം

Related Articles

Back to top button