KeralaLatest

ആല്‍ മരം പിഴുത് മാറ്റി നട്ട് സാമൂഹ്യ വനവത്ക്കരണ വകുപ്പ്

“Manju”

പാലക്കാട്: മുണ്ടൂര്‍ – തൂത റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച്‌ മാറ്റാന്‍ തീരുമാനിച്ച ആല്‍മരം പിഴുത് മാറ്റി അടക്കാപുത്തൂര്‍ ശബരി പി.ടി.ബി ഹൈസ്കൂളില്‍ നട്ടു. സാമൂഹ്യ വനവത്ക്കരണ വകുപ്പാണ് ഈ പ്രവര്‍ത്തനം നടത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ 29 ാം മൈലിലെ ആല്‍മരമാണ് പറിച്ച്‌ നട്ടത്. സംസ്‌കൃതി അടക്കാപുത്തൂരിന്റെ സഹകരണത്തോടെ ഘോഷ യാത്രയായാണ് ആല്‍ മരം അടക്കാപുത്തൂരിലെത്തിച്ചത്.

എം.എല്‍.എമാരായ അഡ്വ. കെ പ്രേംകുമാര്‍, പി.മമ്മിക്കുട്ടി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. പരിസ്ഥിതി സമ്മേളനം സാമൂഹ്യ വനവത്ക്കരണ വിഭാഗം മധ്യമേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. ഇന്ദു വിജയന്‍, ഒറ്റപ്പാലം സബ് കളക്ടര്‍ ഡി.ധര്‍മലശ്രീ, എന്‍.ടി സിബിന്‍, പി.വിജയകുമാരി, ഡോ.സുജനപാല്‍, പരമേശ്വരന്‍ നമ്പൂതിരി , കെ. പ്രേമ, ടി.ഹരിദാസന്‍, കെ.ഹരിപ്രഭ , രാജേഷ് അടക്കാപുത്തൂര്‍, കെ.ആര്‍ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button