IndiaLatest

ഇന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ദിനം

“Manju”

ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചുമുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിന്ന്. വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ജൂണ്‍ 7,ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.

ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങള്‍ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ചാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഓരോ തീമിന് അനുസരിച്ചാണ് ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ച്‌ വരുന്നത്.

‘സുരക്ഷിത ഭക്ഷണം മെച്ചപ്പെട്ട ആരോഗ്യം’എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാര്‍ഷിക മേഖലകളില്‍ ആരോഗ്യകരമായ, ശുചിത്വപരമായ രീതികള്‍ വളര്‍ത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകള്‍ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Related Articles

Back to top button