IndiaLatest

ടിക്കറ്റ് ബുക്കിംഗ് ഉയര്‍ത്തി റെയില്‍വേ

“Manju”

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പില്‍ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പ്രധാനമായും IRCTC വെബ്‌ സൈറ്റ് ആണ് ആശ്രയിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ് ഇത്.

എന്നാല്‍, IRCTC വെബ്‌ സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു പ്രധാനപ്പെട്ട സൂചനയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നത്. നിങ്ങള്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുള്ള വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. സ്ഥിര യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു മാസത്തില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി റെയില്‍വേ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഒരു യൂസര്‍ ഐഡിയില്‍ നിന്ന് പരമാവധി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം മുന്‍പ് 6 ആയിരുന്നത് ഇപ്പോള്‍ 12 ആയി വര്‍ദ്ധിപ്പിച്ചു.

Related Articles

Back to top button