KeralaLatest

ബസില്‍ വെച്ച്‌ പഴ്‌സ് മോഷ്ടിച്ചു; ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടിച്ച്‌ യുവതി

“Manju”

പുളിക്കീഴ്: ബസില്‍ വെച്ച്‌ തന്റെ പഴ്സ് മോഷ്ടിച്ച യുവതികളെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് പിടികൂടി യുവതി.
ചെട്ടിപ്പാളയം സിയോണ്‍ നഗറില്‍ കസ്തൂരി (24), കറുമാരി (25) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസില്‍ വരികയായിരുന്ന ലളിതയുടെ പഴ്സ് ആണ് ഇവര്‍ മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് സംഭവം. തലവടിയില്‍ ബസിറങ്ങിയ ശേഷമാണ് പഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. പിന്നാലെ ഓട്ടോറിക്ഷയില്‍ ബസിനെ പിന്തുടര്‍ന്നു.
പൊടിയാടി ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ ലതിക ബസിനുള്ളില്‍ കയറി. ഈ സമയം കസ്തൂരിയും കറുമാരിയും ബസിനുള്ളില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ മറ്റുയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവെച്ചു. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ ബാഗില്‍ നിന്ന് പഴ്സ് കണ്ടെത്തി. 1300 രൂപയാണ് പഴ്സില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button