IndiaLatest

‘പ്രതിദിനം 60 കിലോമീറ്റര്‍ വീതം ഹൈവേ നിര്‍മ്മിക്കും’

“Manju”

ഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും 60 കിലോമീറ്റര്‍ വീതം ഹൈവേ നിര്‍മ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. വികസന പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലായ ഗതാഗത വികസനത്തിന്റെ വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

2013-ല്‍, പ്രതിദിനം 13 കിലോമീറ്റര്‍ വച്ചായിരുന്നു രാജ്യത്ത് ഹൈവേ നിര്‍മ്മാണം നടന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഓരോ ദിവസവും 38 കിലോമീറ്റര്‍ ദൂരം വെച്ചാണ് ഹൈവേ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2021-22 ഈ കാലഘട്ടത്തില്‍, കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം മൂലം പ്രതിദിനം 28.64 കിലോമീറ്റര്‍ മാത്രമേ ഹൈവേകളുടെ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സാധിച്ചിരുന്നുള്ളൂവെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ചരക്ക് നീക്കത്തിന് രാജ്യം വലിയൊരു തുക മാറ്റി വയ്ക്കേണ്ടി വരുന്നുണ്ടെന്നും, അതിനാല്‍ തന്നെ ഗതാഗത വികസനം അത്യന്താപേക്ഷിതമാണെന്നും നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. നിലവില്‍ 38 കിലോമീറ്റര്‍ വീതം നടക്കുന്ന നിര്‍മ്മാണത്തില്‍ നിന്നും, പ്രതിദിനം 60 കിലോമീറ്റര്‍ വീതം നാഷണല്‍ ഹൈവേ നിര്‍മ്മിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button