IndiaLatest

കടലില്‍ നിന്നും പ്ലാസ്റ്റിക് വാരി 20 ലക്ഷം

“Manju”

കടല്‍ മാലിന്യവിമുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതിയില്‍ ഇതിനകം ശേഖരിച്ചത് 1,25,408 കിലോ പ്ലാസ്റ്റിക്. സര്‍ക്കാരിന് ലഭിച്ചത് 20 ലക്ഷം രൂപ. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഡെലവ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതിയ്ക്കായി 21 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 38569 കിലോ ക്ലീന്‍ ചെയ്തതും 8,156.635 കിലോ ഷ്രഡ് ചെയ്തതും ശേഷിക്കുന്നു. പ്ലാസ്റ്റിക് ശേഖരിക്കാന്‍ ബോട്ടുകള്‍ക്ക് 8414 ബാഗ് കൊടുത്തതില്‍ 6300 ബാഗ് നിറയെ പ്ലാസ്റ്റിക് തിരിച്ചുനല്‍കി. മാര്‍ച്ച്‌ 31വരെയുള്ള കണക്ക് പ്രകാരമാണിത്.
കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയെയും ജൈവസമ്ബത്തിനെയും സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിക്കുകയും ജൈവസമ്ബത്ത് ഇല്ലാതാകുകയും, പ്ലാസ്റ്റിക് കണങ്ങള്‍ മത്സ്യശരീരത്തില്‍ ജനിതകമാറ്റം സംഭവിക്കുകയും ചെയ്യുന്നത് വിപത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണിത്. മുന്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ മുന്‍കൈയെടുത്ത് കൊല്ലത്ത് നടപ്പാക്കിയത്. 2017 ആഗസ്ത് അഞ്ചിനാണ് പദ്ധതിക്ക് തുടക്കമായത്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട 25 ഓളം വനിതാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. പ്രതിദിനം ഒരു ടണ്‍ സംസ്‌കരണ ശേഷിയുള്ള പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള യൂണിറ്റ്, കനമുള്ള പ്ലാസ്റ്റിക്കുകളും കുപ്പികളും പ്രസ്സ് ചെയ്തു പാകപ്പെടുത്തുന്നതിനുള്ള ബെയിലിങ് പ്രസ് എന്നിവയും സ്ഥാപിച്ചതോടെ മാലിന്യത്തിന് ഒരു പരിധിവരെ പരിഹാരംകണ്ടെത്താന്‍ കഴിഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കിയ പദ്ധതി അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Related Articles

Back to top button