InternationalLatest

ചന്ദ്രനിലേക്ക് പേര് അയക്കാന്‍ ഒരാഴ്ച കൂടി മാത്രം

“Manju”

നിങ്ങളുടെ പേര് ചന്ദ്രനിലേക്ക് അയക്കാന്‍ അവസരമൊരുക്കുകയാണ് നാസ. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായാണ് പൊതു ജനങ്ങള്‍ക്ക് ഈ അവസരം നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിമിസ് ദൗത്യത്തിന് പൊതു ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ നാസ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ നടത്തുന്നുണ്ട്. സൗജന്യമായി സൈന്‍ അപ്പ് ചെയ്ത് നിങ്ങളുടെ പേര് സമര്‍പ്പിക്കാന്‍ സാധിക്കും. ഫ്ലാഷ് ഡ്രൈവുകളില്‍ പേര് രേഖപ്പെടുത്താനാണ് നാസ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ഈ അവസരം കുറച്ച്‌ ദിവസം കൂടി മാത്രമേ ലഭിക്കുകയുള്ളൂ എന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിമിസ്- 1 ചന്ദ്രനെ ചുറ്റുമ്പോള്‍, നിങ്ങളുടെ പേരും അതില്‍ ഉണ്ടാകും. മുന്‍പ് ചൊവ്വ പര്യവേക്ഷണ ദൗത്യത്തില്‍ പെര്‍സെവറന്‍സ് റോവര്‍ വഴി ഏകദേശം 11 ദശലക്ഷം പേരുകളാണ് അയച്ചത്.

Related Articles

Back to top button