IndiaLatest

ഭക്ഷണം ചോദിച്ചതിന് അഞ്ച് വയസ്സുകാരിയുടെ കൈ രണ്ടാനമ്മ പൊള്ളിച്ചു

“Manju”

 

ബംഗളൂരു : വീണ്ടും കുരുന്നിനോട്  രണ്ടാനമ്മയുടെ ക്രൂരത. അഞ്ച് വയസ്സുകാരിയുടെ കൈപുറത്താണ് ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചിരിക്കുന്നത്. ഭക്ഷണം ചോദിച്ചതിനാണ് പിഞ്ചു കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത്. വാഡി ടൗണിന് സമീപമുള്ള നാല്‍വാര്‍ സ്റ്റേഷന്‍ തണ്ടയിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് അഞ്ച് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മാരേമ്മയ്‌ക്കെതിരെ ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
രണ്ട് വര്‍ഷം മുമ്ബ് ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ടിപ്പണ്ണ, മാരേമ്മയെ വിവാഹം കഴിച്ചത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ടിപ്പണ്ണ പൂനെയിലേക്ക് ജോലിക്ക് പോയി. ഇതോടെയാണ് മാരേമ്മ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ആരംഭിച്ചത്. കുട്ടിയെ മാരേമ്മ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു.
ചൊവ്വാഴ്ച രാവിലെ വിശപ്പ് സഹിക്കാനാവാതെ വന്നതോടെയാണ് കുഞ്ഞ് മാരേമ്മയോട് ഭക്ഷണം ചോദിച്ചത്. ഇത് കേട്ട് ദേഷ്യം വന്ന മാരേമ്മ കുട്ടിയുടെ കൈ ചൂടുള്ള ലോഹം ഉപയോഗിച്ച്‌ പൊളളിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കട്ടിലില്‍ കെട്ടിയിടുകയും ചെയ്തു.
നാട്ടുകാര്‍ വന്ന് നോക്കുമ്ബോള്‍ കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരാണ് കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. സംഭവത്തില്‍ മാരേമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് വാഡി പോലീസ് അറിയിച്ചു.

Related Articles

Back to top button