IndiaLatest

ഇ പി എഫ് ഒ ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത

“Manju”

രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാര്‍ക്കുമുള്ള ഒരു സമ്പാദ്യമാണ് പ്രൊവിഡന്‍റ് ഫണ്ട്.സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത് പ്രൊവിഡന്‍റ് ഫണ്ട് തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ ഇപിഎഫ്‌ഒ അംഗങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതായത് ഇപിഎഫ്‌ഒ അംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പലിശ പണം കൈമാറാന്‍ പോകുന്നു. രാജ്യത്തെ 6 കോടിയിലധികം ആളുകള്‍ക്കാണ് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച്‌ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 8.1% ആണ് EPFO പലിശനിരക്ക്. ഇത് കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ആ അവസരത്തിലും നിങ്ങളുടെ അക്കൗണ്ടില്‍ 40,000 രൂപ എത്തുന്നത്‌ എങ്ങിനെയെന്ന് അറിയാം.അതായത് നിങ്ങളുടെ പി എഫ് അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഏകദേശം 40,000 രൂപ പലിശയായി ലഭിക്കും…! എന്നാല്‍, ഇത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഇപിഎഫ്‌ഒ ഇതുവരെ നടത്തിയിട്ടില്ല എങ്കിലും ഈ മാസം അതായത് ജൂണ്‍ 30നകം പലിശ തുക അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button