InternationalLatest

ചൈനക്കെതിരെ അമേരിക്ക

“Manju”

ന്യൂഡല്‍ഹി: ലഡാക്കിന് സമീപത്ത് ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുന്നറിയിപ്പുമായി യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ലഡാക്കിലെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ണു തുറപ്പിക്കുന്നതാണെന്നും ഇത് മുന്നറിയിപ്പാണെന്നും ഏഷ്യാ പസഫിക് റീജിയണിന്റെ നിരീക്ഷണ ചുമതലയുള്ള ജനറല്‍ ചാള്‍സ് എ ഫ്ലിന്‍ പറഞ്ഞു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയുടെ ഇത്തരം പ്രവൃത്തികള്‍ കണ്ണു തുറപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ചൈനയുടെ നിര്‍മ്മിതികള്‍ ഒരു മുന്നറിയിപ്പാണ്. വിവിധയിടങ്ങളിലുള്ള ചൈനയുടെ ആയുധപ്പുരകള്‍ എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാക മേഖലയില്‍ ചൈന രണ്ടാമത്തെ പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചൈനയുടെ പട്ടാളത്തിന് കിഴക്കന്‍ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനായിരുന്നു ഈ പാലം എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പുതിയ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംബന്ധിച്ച്‌ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Related Articles

Back to top button