IndiaLatest

കിണറ്റില്‍ പുള്ളിപ്പുലി

“Manju”

ഭുവനേശ്വര്‍: കിണറ്റില്‍ വീണ പുള്ളിപ്പുലിയെ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ഹിന്ദോള്‍ ഘട്ടിന് സമീപമാണ് സംഭവം.കഴിഞ്ഞ ദിവസം രാത്രിയാണ് പുലി കിണറ്റില്‍ വീണത്. അതിന്റെ മുരള്‍ച്ച കേട്ട ഗ്രാമവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു മരഏണിയുടെ സഹായത്തോടെയാണ് പുലിയെ കിണറ്റില്‍ നിന്ന് രക്ഷിച്ചതെന്ന ഓഫീസര്‍ മിശ്ര കിഷന്‍ പറഞ്ഞു.

Related Articles

Back to top button