IndiaLatest

ക്ലാസില്‍ ഉറങ്ങുന്ന അധ്യാപികയ്ക്ക് വീശിക്കൊടുത്ത് വിദ്യാര്‍ഥിനി

“Manju”

ബഗാഹി പുറൈന (ബീഹാര്‍) : കുട്ടികള്‍ ക്ലാസില്‍ ഉറങ്ങുന്നത് സര്‍വസാധാരണയായി കാഴ്ചയാണ്. തമാശയ്ക്കായെങ്കിലും കുഞ്ഞ് കുഞ്ഞ് ശിക്ഷകളും അധ്യാപികര്‍ ഇതിനായി നല്‍കാറുണ്ട്. എന്നാല്‍ ക്ലാസ് മുറിയിലിരുന്ന് പഠിപ്പിക്കുന്ന അദ്ധ്യാപിക ഉറങ്ങിയാലോ? അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. പ്രതിഷേധത്തിന് കാരണം അദ്ധ്യാപിക ഉറങ്ങിയത് മാത്രമല്ല. പകരം ഉറങ്ങുന്ന അധ്യാപികയ്ക്ക് ഒരു വിദ്യാര്‍ത്ഥിനി വിശറി കൊണ്ട് വീശി കൊടുക്കുന്നുണ്ട്. അതാണ് വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ വഴിവെച്ചത്.
കസേരയില്‍ ചാരിക്കിടന്ന് ഉറങ്ങുന്ന അധ്യാപികയ്ക്ക് അരികില്‍ യൂണിഫോം ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി നിന്ന് വീശി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ബിഹാറിലെ പശ്ചിമ ചമ്ബാരന്‍ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വിഡിയോ ഉടന്‍ വൈറലാകുകയും നിരവധി പേര്‍ അധ്യാപികയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബബിത കുമാരി എന്ന അധ്യാപികയാണ് വീഡിയോയില്‍ ഉള്ളതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

Related Articles

Back to top button