IndiaLatest

എട്ട് സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

“Manju”

ചെന്നൈ: തമിഴ്‌നാട്ടിലെ അതിപ്രധാനമായ എട്ട് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാഴാഴ്ച റെയ്ഡ് നടത്തി.ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലുമാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ കാരക്കല്‍, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഒന്നിലധികം എന്‍ഐഎ സംഘങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചില്‍, ഇതിന്റെ ഭാഗമായി ദേശീയ ഏജന്‍സി നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വ്യക്തികളുമായി ബന്ധപ്പെട്ട വസതികളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഐഎ ഉദ്യോഗസ്ഥര്‍ എത്തുകയും പരിസരത്ത് പരിശോധന നടത്തുകയും ചെയ്തു.

Related Articles

Back to top button