KozhikodePalakkad

വികസനക്കുതിപ്പിനൊരുങ്ങി ഗ്രീന്‍ഫീല്‍ഡ് ഹൈവേ

“Manju”

കൊണ്ടോട്ടി: ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് -കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമാകുമ്ബോള്‍ ഏറ്റവുംകൂടുതല്‍ നേട്ടം ലഭിക്കുക മലപ്പുറം ജില്ലയ്ക്ക്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വികസനക്കുതിപ്പുണ്ടാകുന്നതിനൊപ്പം ജില്ലയുടെ വ്യാവസായിക സാമ്ബത്തികരംഗങ്ങളില്‍ കുതിച്ചുചാട്ടത്തിന് പാത വഴിയൊരുക്കും.
നിലവിലെ പാലക്കാട് -കോഴിക്കോട് ദേശീയപാതയെ അപേക്ഷിച്ച്‌ പുതിയപാതയില്‍ ദൂരവും യാത്രാസമയവും ഗണ്യമായി കുറയും. അതോടൊപ്പം പുതിയ വ്യാവസായിക – വാണിജ്യപദ്ധതികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ ഇതുവഴി കഴിയും. കോയമ്ബത്തൂര്‍- മംഗളൂരു ചരക്കു ഗതാഗതം സുഗമമാകുമെന്നത് പാതയുടെ പൊതുനേട്ടമാണ്. വ്യാവസായികരംഗത്ത് ജില്ല പിന്നിലാകാന്‍ പലതാണ് കാരണം. പശ്ചാത്തലരംഗങ്ങളിലെ അപര്യാപ്തതമൂലം വ്യാവസായികമായി മേല്‍വിലാസമില്ലാത്തതും പ്രോത്സാഹനമില്ലാത്തതുമാണ് ജില്ലയ്ക്ക് തിരിച്ചടിയായത്. മലപ്പുറം ജില്ലക്കാര്‍തന്നെ മറ്റു പ്രദേശങ്ങളിലാണ് സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഭരണകൂടം മനസ്സുവെച്ചാല്‍ ഈ പേരുദോഷം മാറ്റാനാകും.
പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ വ്യാവസായിക മേഖലകള്‍ നിര്‍മിച്ചാല്‍ നിക്ഷേപം എളുപ്പത്തില്‍ ആകര്‍ഷിക്കാനാകും. പ്രാദേശിക വികസനത്തിനൊപ്പം വലിയതോതിലുള്ള തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിച്ചെടുക്കാം. കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും.

Related Articles

Back to top button