InternationalLatest

യു.എ.ഇ. യില്‍ നവപൂജിതം സത്സംഗം സമാപിച്ചു.

“Manju”

ബുര്‍ദുബായ് (യു...): നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് യു...യിലെ ബുര്‍ദുബായ് റോള സ്ട്രീറ്റിലുള്ള ജേക്കബ്സ് ഗാര്‍ഡൻ ഹോട്ടലില്‍ സത്സംഗം സഘടിപ്പിച്ചു. സജീവ് സരോജിനി സ്വാഗതം ആശംസിച്ച യോഗത്തില്‍ മനോജ് ജോര്‍ജ് സംസാരിച്ചു. ശാന്തിഗിരി ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ഗുരുവിന്റെ ജീവിതവും ആശയവും ശാന്തിഗിരിയുടെ പ്രവര് ത്തനങ്ങളും സംബന്ധിച്ച് സംസാരിച്ചു. പ്രോഗ്രാം ആങ്കറിംഗ് ചെയ്ത ശീതള്‍ പ്രശാന്ത് ആമുഖമായി സംസാരിച്ചു. തുടര്‍ന്ന് സദ്യയും സ്നേഹ സംഗമവും നടന്നു. ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ നടന്ന സ്നേഹ സംഗമത്തില്‍ സ്വാമി ജനനന്മ ജ്ഞാനതപസ്വിയുമായി പങ്കെടുത്തവര്‍ സംവദിച്ചു. അഖണ്ഢ നാമത്തോടെ മീറ്റിംഗ് നാല് മണിക്ക് സമാപിച്ചു.

ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാം ജന്മദിന പൂജിത സമര്‍പ്പണം നവപൂജിതത്തോടനുബന്ധിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Related Articles

Back to top button