LatestThiruvananthapuram

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനവിലക്ക്. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരിപാടി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ എത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റിനു പുറത്ത് പൊലീസ് തടയുകയായിരുന്നു. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.

നവകേരള ശില്‍പശാലയില്‍ പങ്കെടുക്കുന്നവരെ വാഹനങ്ങള്‍ മാത്രമേ അക്കാദമിക്ക് ഉള്ളിലേക്ക് കടത്തിവിടൂ എന്നും പൊലീസ് അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഹാളിന് പുറത്ത് സജ്ജമാക്കിയിരുന്നത്.

Related Articles

Back to top button