InternationalLatest

ഖത്തര്‍ ലോകകപ്പ് കിരീടപോരാട്ടം ഡിസംബര്‍ 18ന്

“Manju”

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെയും ലൈനപ്പായി. വന്‍കരകളിലെ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫ് പൂര്‍ത്തിയായതോടെയാണ് ടീമുകളുടെ തീരുമാനമായത്. നവംബര്‍ 21 ന് ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുക ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ 32 ടീമുകളാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ നേരിടും.

സ്പെയിനും ജര്‍മനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. ബ്രസീല്‍ ഗ്രൂപ്പ് ജിയിലാണ്. സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ .അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ മെക്സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണുള്ളത്. ഗ്രൂപ്പ് ഇയില്‍ സ്പെയിനിനും ജര്‍മനിക്കും പുറമെ ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ കളിക്കും.

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയിലാണ്. ഡെന്മാര്‍ക്ക്, ഓസ്ട്രേലിയ, ടുണീഷ്യ ടീമുകളാണ് ഗ്രൂപ്പില്‍ ഉള്ളത്. ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്. ഇറ്റലി, ഈജിപ്ത്, നോര്‍വെ , അള്‍ജീരിയ, ചിലി, അമേരിക്ക തുടങ്ങിയ ടീമുകളുടെ അഭാവമാണ് ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടുന്നത്. അറബ് ലോകം ഇതാദ്യമായി ആതിഥ്യമരുളുന്ന ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഡിസംബര്‍ 18 നാണ്.

Related Articles

Back to top button