KeralaLatest

കയര്‍ മേഖല: പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

“Manju”

കയര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കും. കയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച്‌ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. വ്യവസായ മന്ത്രി പി. രാജീവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കയര്‍ മേഖലയിലെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് പുതിയ തീരുമാനം അവതരിപ്പിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, കയര്‍ തൊഴിലാളികള്‍ക്ക് വരുമാന പൂരക പദ്ധതി പ്രകാരമുള്ള ധനസഹായം, കയര്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടന്‍ വിതരണം ചെയ്യും. കയര്‍ മേഖലയിലെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്താനുമുളള സര്‍ക്കാര്‍ നടപടികള്‍ക്ക് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കയര്‍ സംഘം ജീവനക്കാര്‍ക്കുള്ള മാനേജീരിയല്‍ സബ്സിഡി, സംഘങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം എന്നിവയും ഉടന്‍ വിതരണം ചെയ്യും.

Related Articles

Back to top button