KeralaLatest

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

“Manju”

പത്തനംതിട്ട: അടൂരില്‍ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ഏല്‍പ്പിച്ചു. ഇളമണ്ണൂരിലാണ് സംഭവം നടന്നത്. ഭിക്ഷ ചോദിച്ചാണ് ഇവര്‍ വീട്ടിലെത്തിയത്. പണം എടുക്കാനായി വീട്ടുകാര്‍ അകത്തേയ്ക്ക് പോകുന്നതിനിടെയാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ കടന്നുകളഞ്ഞത്.

സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന ഇവരെ ആദ്യം കണ്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോവുകയാണെന്ന് മനസിലാക്കിയ തൊഴിലാളികള്‍ നാടോടി സ്ത്രീയുടെ പിന്നാലെ ഓടി. തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം നാട്ടുകാര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഊമയായി അഭിനയിച്ചു. ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഇവര്‍ പല വീടുകളിലും ഭിക്ഷ ചോദിച്ച്‌ ചെന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു.

 

Related Articles

Back to top button