KeralaLatest

രണ്ട് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ ആശുപത്രിയിലെ സീലിംഗുകള്‍ തകര്‍ന്നു

“Manju”

കൊല്ലം: പത്തനാപുരത്ത് രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത കെട്ടിടടത്തിന്റെ സീലിംഗുകള്‍ തകര്‍ന്നു വീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ വലിയ അഴിമതി ആരോപണമാണ് കോണ്‍ഗ്രസും ബിജെപിയും ഉന്നയിച്ചിരിക്കുന്നത്.

Related Articles

Check Also
Close
Back to top button