IndiaLatest

തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍

“Manju”

ഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപനം പുറത്തിറക്കി. കള്ളവോട്ട് തടയുന്നതും, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതുമാണ് പുതിയ നിയമഭേദഗതി. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടി ക്രമത്തില്‍ നിര്‍ണായക പരിഷ്‌കാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.

കള്ളവോട്ട് തടയുന്നതിനും ഒരാള്‍ തന്നെ രണ്ടിടങ്ങളില്‍ വോട്ട് ചെയ്യുന്നത് തടയാനും നിയമ ഭേദഗതിയിലൂടെ സാധിക്കും. കൂടാതെ ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ പതിനെട്ട് വയസ്സ് തികയുന്നത് മാനദണ്ഡമാക്കി വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടിക പുതുക്കുന്നതിനും നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. നിലവില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുള്ളത്.

Related Articles

Back to top button