IndiaLatest

ഗോള്‍ഡ് ബോണ്ട് സ്കീം: വില്‍പ്പന നാളെ മുതല്‍

“Manju”

ഗോള്‍ഡ് ബോണ്ട് സ്കീം സീരീസ്ഒന്നിന്റെ വില്‍പ്പന നാളെ ആരംഭിക്കും. ജൂണ്‍ 24 വരെയാണ് ഈ സ്കീം മുഖാന്തരം ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തെ ഗോള്‍ഡ് ബോണ്ട് സ്കീംമിനാണ് നാളെ തുടക്കമാകുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5,091 രൂപ നിരക്കിലാണ് ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സാധിക്കുക. കൂടാതെ, ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്കും പണം അടയ്ക്കുന്നവര്‍ക്കും പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. ഗ്രാമിന് 50 രൂപയുടെ ഡിസ്കൗണ്ടാണ് നല്‍കുന്നത്. വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 4 കിലോ സ്വര്‍ണമാണ് വാങ്ങാന്‍ കഴിയുന്നത്. കൂടാതെ, ഗോള്‍ഡ് ബോണ്ടില്‍ 2.5 ശതമാനം പലിശ ലഭിക്കും.

2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് ബോണ്ട് സ്കീം ആരംഭിച്ചത്. ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്‍ഡും ഇറക്കുമതിയും കുറയ്ക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

Related Articles

Back to top button